Pages

Wednesday, December 19, 2012

ശ്വാസകോശ അസുഖങ്ങള്‍ക് ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം എന്ന് പഠനം.

http://img.webmd.com/dtmcms/live/webmd/consumer_assets/site_images/rich_media_quiz/topic/rmq_relieve_cough/rmq_relieve_cough_12_all_of_the_above_answer.jpg

വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ജലദോഷവും ചുമയും പനിയും പിടിപെടാത്ത ആളുകള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാവാന്‍ ഇടയില്ല. നാം ഡോക്ടറെ സമീപിക്കുമ്പോള്‍ നമുക്ക് നിര്‍ബന്ധമായും ഒരു ആന്റിബയോട്ടിക് നിര്‍ദേശിക്കാറുണ്ട്( ഏറ്റവും കൂടുതല്‍ നല്‍കപ്പെടുന്ന മരുന്ന് Amoxicillin ആണ്). എന്നാല്‍ ഈ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അനാവശ്യമാണ് എന്നും ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നവയാണ് എന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം മരുന്നുകള്‍, ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം കൂട്ടാനും, വയറിളക്കതിനും ചിലപ്പോള്‍ ശക്തമായ അലര്‍ജിക്കും കാരണമായേക്കാം. ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം മറ്റൊരു അത്യാവശ്യ ഘട്ടത്തില്‍ ഈ മരുന്നുകള്‍ പിന്നീട് ശരീരത്തില്‍ ഫലിക്കാതെ വരുകയും ചെയ്യുന്നു. (Drug Resistance). പലപ്പോഴും ഡോക്ടര്‍മാര്‍ പറയാറുള്ളത് പോലെ 'ആന്റിബയോട്ടിക് കഴിച്ചാല്‍ ചുമയും പനിയും  ഒരാഴ്ച കൊണ്ട് പെട്ടെന്ന് സുഖമാകും; അല്ലെങ്കില്‍ ഏഴു ദിവസം എടുക്കും' എന്നുള്ളത് ശരിവെക്കും വിധമാണ് പഠനങ്ങള്‍ പറയുന്നത്.

University of Southampton ലെ Prof Paul Little ന്റെ നേതൃത്വത്തില്‍ 12 രാജ്യങ്ങളില്‍ ആയി നടത്തിയ പഠനത്തിലാണ് ചുമക്കും ശ്വാസകോശ അനുബാധക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന  Amoxicillin ന്റെ ഉപയോഗം അനാവശ്യമാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. ആന്റിബയോട്ടിക് കഴിച്ചവര്കും പകരമായി മരുന്നുകള്‍ ഒന്നും ഇല്ലാത്ത പഞ്ചസാര ഗുളിക കുടിച്ചവര്കും (Placebo Control) ഒരേ സമയത്ത് അസുഖം ഭേദമായി. Pneumonia ഉണ്ട് എന്ന് സ്ഥിരീകരിക്കാത്ത രോഗികളില്‍ ആന്റിബയോട്ടിക് ആവശ്യമില്ലാതെ തന്നെ ചുമയും ശ്വാസകോശ  അണുബാധയും (LRTI) സ്വമേധയാ സുഖപ്പെടും എന്നാണ് ഈ പഠനം തെളിയിച്ചത്.

ശ്വാസകോശ അസുഖങ്ങളുടെ ഒരു പ്രധാന കാരണം വൈറല്‍ അണുബാധയാണ്. ഇത് 6-7 ദിവസങ്ങല്കുള്ളില്‍ സ്വമേധയാ സുഖപ്പെടുന്നതുമാണ്. നല്ല വിശ്രമവും, പനി ഉണ്ടെങ്കില്‍ പാരാസിറ്റാമോളും ചുമക്കുള്ള മരുന്നും മാത്രമാണ് ഇതിന്റെ ചികിത്സക്ക് ആവശ്യം. Pneumonia ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കെണ്ടതുള്ളൂ എന്നും പഠനം നിര്‍ദേശിക്കുന്നു.യുവാകളില്‍ മാത്രമല്ല അറുപതു വയസ്സിനു മുകളില്‍ ഉള്ളവര്കും ആന്റിബയോട്ടിക് ഉപയോഗം അനാവശ്യമാണ് എന്നും പഠനത്തില്‍ പറയുന്നു. The Lancet Infectious Diseases എന്ന ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുറിപ്പ്: അസുഖങ്ങള്‍ വരുമ്പോള്‍ ഡോക്ടറെ കാണിച്ചു നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക; സ്വയം ചികിത്സ അപകടങ്ങള്‍ വരുത്തി വെച്ചേക്കാം! നമ്മളില്‍ നല്ലൊരു വിഭാഗം സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നവരാണ്‌. അത് ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം കൂട്ടാനും (drug resistance), വയറിളക്കതിനും ചിലപ്പോള്‍ ശക്തമായ അലര്‍ജിക്കും കാരണമായേക്കാം.

Amoxicillin for acute lower-respiratory-tract infection in primary care when pneumonia is not suspected: a 12-country, randomised, placebo-controlled trial
The Lancet Infectious Diseases - 19 December 2012
DOI: 10.1016/S1473-3099(12)70300-6

No comments:

Post a Comment